ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 380-ാമത് മകരം തിരുനാള്‍ നാളെ ആഘോഷിക്കും. ഇന്നലെ രാവിലെയാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത തിരുസ്വരൂപം പുറത്തെടുത്തു പരസ്യവണക്കത്തിനു വച്ചത്.
നാളെ പ്രധാനതിരുനാള് ദിനത്തില്‍ രാവിലെ 11നു നടക്കുന്ന ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മോണ്‍. ഷൈജു പര്യാത്തുശേരില് മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം.
27ന് കൃതജ്ഞതാദിനം. വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാൾ സമൂഹബലി. കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിക്കും.